കക്കയം: കക്കയം അണക്കെട്ടിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഷട്ടറുകൾ തുറക്കുന്നതിന് മുന്നോടിയായി ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. മഴ ഇങ്ങനെ തുടർന്നാൽ രണ്ടു ദിവസത്തിനു ശേഷം ഷട്ടറുകൾ തുറക്കേണ്ടി വരും. ഇത് കുറ്റ്യാടി പുഴയിൽ വെള്ളം കയറാൻ കാരണമാകും.
അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലർട്ടിന് സാധ്യതയുള്ളതിനാൽ വെള്ളം ക്രമാതീതമായി ഉയർന്നാൽ കനാലിലേക്കുള്ള ഷട്ടറുകൾ തുറക്കേണ്ടി വരും, ഇത് കോരപ്പുഴയുടെയും പൂനൂർ പുഴയുടെയും താഴ്ന്ന പ്രദേശങ്ങളെ ബാധിക്കും.
ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. കക്കയം ഡാമില്‍ നിലവില്‍ 755.50 മീറ്റര്‍ വെള്ളം ഉണ്ട്, ഇത് ഡാമിന്റെ 70 ശതമാനത്തില്‍ അധികമാണ്.
കോഴിക്കോട് വിലങ്ങാട് പാലം വെള്ളത്തിൽ മുങ്ങി. ഇതുവഴിയുള്ള ഗതാഗതം നിർത്തിവച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.