ദോഹ: നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ദോഹ വിമാനത്താവളത്തില്‍ വനിതാ യാത്രക്കാരെ നഗ്‌നരാക്കി ലൈംഗികാവയവത്തില്‍ വരെ പരിശോധന നടത്തിയത് വന്‍വിവാദമാകുന്നു. ഒക്ടോബര്‍ 2 ന്, ദോഹയില്‍ നിന്ന് സിഡ്നിയിലേക്കുള്ള ഫ്ലൈറ്റ് ക്യുആര്‍ 908 വിമാനത്തിലെ സ്ത്രീകള്‍ക്കായിരുന്നു ദുരനുഭവം. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള 13 വനിതാ യാത്രക്കാര്‍ക്ക് ‘അപമാനകരമായ’ നടപടി നേരിടേണ്ടി വന്നത്.
ഖത്തറില്‍ നിന്നും സിഡ്‌നിയിലേക്ക് പുറപ്പെടാന്‍ തയ്യാറായ വിമാനത്തിലുണ്ടായിരുന്ന വനിതാ യാത്രക്കാരുടെ സ്വകാര്യ ഭാഗങ്ങളില്‍ അടക്കം അനുവാദം കൂടാതെ പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്തുകൊണ്ടാണ് പരിശോധിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ സംഭവം നിഷേധിച്ചിട്ടില്ല.
വിമാനത്താവളത്തിലെ ടെര്‍മിനലിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ കൈവിട്ട നടപടി. വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ അമ്മ യാത്രക്കാരുടെ കൂട്ടത്തിലുണ്ടോയെന്ന് കണ്ടെത്താനായിരുന്നു ദേഹപരിശോധന.അടിവസ്ത്രം ഉള്‍പ്പെടെ മാറ്റിയാണ് പരിശോധന നടത്തിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. സ്ത്രീകള്‍ പ്രസവിച്ചിരുന്നോ എന്ന് കണ്ടെത്താന്‍ യൂട്രസ് ഭാഗത്തും അടിവയറ്റിലുമെല്ലാമാണ് പരിശോധന നടത്തിയതെന്ന് ദി ഗാഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ടോയ്ലെറ്റിലാണ് പ്രസവിച്ച് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ആസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇതിനെതിരെ കടുത്ത പ്രതിഷേധം ഖത്തറിനെ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കള്‍ ആരെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും കുഞ്ഞിനെക്കുറിച്ച് അറിയാവുന്നവര്‍ മുന്നോട്ടുവരണമെന്നും വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.
ശുചിമുറിയില്‍ പ്രായംതികയാതെയുള്ള പ്രസവത്തില്‍ മരിച്ച ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന്, എയര്‍ലൈന്‍ ജീവനക്കാര്‍, സിഡ്നിയിലേക്ക് പറക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന വിമാനത്തിലെ സ്ത്രീകളെ നിര്‍ബന്ധിച്ച് പുറത്തിറക്കി വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന ഒരു ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. അതിനുശേഷമാണ് ഈ സ്ത്രീകളോട് അവരുടെ അടിവസ്ത്രമുള്‍പ്പടെയുള്ളവ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടത്. അവരുടെ സമ്മതമില്ലാതെ തന്നെ അലൈംഗികാവയവ പരിശോധനയും നടന്നു. വിമാനത്തിലുണ്ടായിരുന്ന സ്ത്രീകളെ അധികൃതര്‍ വിളിച്ചുകൊണ്ടുപോയി. തിരികെ എത്തിയപ്പോള്‍ അവരെല്ലാവരും അസ്വസ്ഥരായിരുന്നുവെന്ന് വിമാനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു.
ആസ്ട്രേലിയന്‍ വിദേശകാര്യ വകുപ്പ് ഇത് ഗൗരവത്തില്‍ എടുത്തിട്ടുണ്ടെന്നും ആദ്യപടിയായി തങ്ങളുടെ പ്രതിഷേധംഖത്തര്‍ സര്‍ക്കരിനെ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. സംഭവത്തെ കുറിച്ചുള്ള വിശദവും സുതാര്യമായതുമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഖത്തര്‍ തയ്യാറായിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ആസ്ട്രേലിയയില്‍ തിരികെയെത്തി ഹോട്ടല്‍ ക്വാറന്റൈനില്‍ ഇരിക്കുന്ന അവസരത്തിലാണ് ഇവര്‍ ഇതിനെ കുറിച്ച് പരാതിപ്പെട്ടതെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.