ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടി ജാക്വലിന് ഫെര്‍ണാണ്ടസിന്റെ മൊഴിയെടുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അഞ്ചു മണിക്കൂര്‍ നടിയെ ഇ.ഡി ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെട്ട കൈക്കൂലി കേസിൽ സുകേഷ് ചന്ദ്രശേഖര്‍ എന്നയാള്‍ നടത്തിയ കള്ളപ്പണം വെളുപ്പിക്കലിലാണ് ഇ.ഡിയുടെ നടപടി.
കേസിലെ സാക്ഷിയാണ് ജാക്വലിന് ഫെര്‍ണാണ്ടസെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടില്ല. നേരത്തെ ആഗസ്റ്റ് 24ന് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു.
ഇത്തരത്തില്‍ ചെന്നൈയിലെ ആഡംബര വസതിയില്‍ നടത്തിയ പരിശോധനയില്‍ 82.5 ലക്ഷം രൂപയും നിരവധി കാറുകളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഡല്‍ഹി പൊലീസിന്റെ സാമ്ബത്തിക കുറ്റകൃത്യ വിഭാഗം ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഏകദേശം 200 കോടിയുടെ അനധികൃത പണമിടപാടുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.