കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ നടത്തുന്ന സമരത്തിൽ നിന്ന് പിൻമാറാൻ കർഷക സംഘടനകൾ തയാറാകണം. സർക്കാരുമായി സഹകരിക്കണം. രാഷ്ട്രീയ സമരങ്ങള്‍ക്ക് മത മേലധ്യക്ഷന്മാര് കൂട്ടുനില്‍ക്കരുത്. ജോസ് കെ മാണി പറഞ്ഞിരുന്ന ആവശ്യം അംഗീകരിച്ചതാണെന്നും ശശീന്ദ്രന് അറിയിച്ചു.
എന്നാല്‍ ബഫര്‍സോണ്‍ വിദഗ്ധസമിതിയുടെ കാലാവധി നീട്ടും. ഈ കാര്യത്തില്‍ വനം മന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. സംസ്ഥാന സര്‍ക്കാരിനെതിരെ സമരം തുടങ്ങുകയാണ് കെസിബിസി. താരമശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ മറ്റന്നാള്‍ ജനജാഗ്രത യാത്ര നടത്തും.പരിസ്ഥിതി ലോല മേഖല ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ സ്ഥല പരിശോധന അടക്കം നടത്തി ബഫര്‍ സോണിലെ ആശങ്ക പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.
സഭാ നിലപാട് വ്യക്തമാക്കുന്ന ഇടയലേഖനം അടുത്ത ദിവസങ്ങളില്‍, പള്ളികളില്‍ വായിക്കും.കെസിബിസി നേതൃത്വം നല്കുന്ന കേരള കര്‍ഷക അതിജീവന സംയുക്ത സമിതി കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ തിങ്കളാഴ്ച ജനജാഗ്രത യാത്ര നടത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.