മാവൂർ: എളമരം പാലം വഴി എടവണ്ണപ്പാറയിലേക്ക് ബസ് റൂട്ടുകൾക്ക് അനുമതിയായി. എളമരം കരീം എം.പി ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രിക്കും ആക്ഷൻ കമ്മറ്റി ആർ.ടി.എ, ആർ.ടി.ഒ എന്നിവർക്കും നൽകിയ നിവേദനത്തെ തുടർന്നാണ് അനുമതി ലഭ്യമായത്.
നിലവിൽ മാവൂർ വരെ സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന ബസുകൾക്ക് പാലം വഴി എടവണ്ണപ്പാറ വരെ ഓടുവാനുള്ള അനുമതിയാണ് നിലവിൽ നൽകാൻ തീരുമാനമായത്.
നാളെ മുതൽക്ക് തന്നെ എളമരം പാലം വഴി ബസുകൾ സർവീസ് ആരംഭിക്കും. കൊടുവള്ളി – കട്ടാങ്ങൽ – മാവൂർ റൂട്ടിലോടുന്ന ബസ്സാണ് നാളെ മുതൽ എടവണ്ണപ്പാറയിലേക്ക് സർവീസ് നീട്ടുന്നത്. നാലോളം ബസുകൾ നിലവിൽ പാലം വഴി എടവണ്ണപ്പാറയിലേക്ക് സർവീസ് നടത്തുന്നതിനായുള്ള അനുമതിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
നാളെ രാവിലെ 7.45 ന് എളമരത്തെത്തുന്ന ആദ്യ സർവ്വീസിന് വൻ വരവേൽപു നൽകുവാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.