മുടിയിൽ നര വീഴുന്നത് സ്വാഭാവികമാണ് . ആർക്കും തടയാനാകില്ല. അതൊരു സ്വാഭാവിക പ്രക്രിയയാണ്. അതോടനുബന്ധിച്ച് പല മാറ്റങ്ങളും ശരീരത്തിലുമുണ്ടാകും. അതിലൊന്നു മാത്രമാണ് നര. അതിനെ ഇല്ലാതാക്കാനാകില്ല. എന്നാൽ നരയുടെ വേഗം കുറയ്ക്കാനും മുടിയുടെ കറുപ്പഴക് സംരക്ഷിക്കാനുമാകും. അതിനായി വീട്ടിലിരുന്ന് ചെയ്യാവുന്ന ചില സൂത്രങ്ങളുണ്ട് നോക്കാം
ചിരട്ട കനലിൽ മൈലാഞ്ചി ഇല വിതറുക. ഇങ്ങനെ ലഭിക്കുന്ന കരിഞ്ഞ ഇലയും ചിരട്ടക്കരിയും പൊടിച്ചെടുത്തത് ഉപയോഗിച്ച് എണ്ണ കാച്ചിയെടുക്കാം. ഇതു പതിവായി തലയിൽ തേച്ചു കുളിക്കുന്നത് മുടിയുടെ കറുപ്പുനിറം നിലനിർത്താൻ സഹായിക്കും.മാത്രവുമല്ല കുളിക്കുന്നതിനു മുമ്പ് കടുക്കയും മൈലാഞ്ചിയും അരച്ച് മുടിയിൽ പുരട്ടുക. മുടിയുടെ കരുത്ത് കൂട്ടാനും കറുപ്പ് നിറമേകാനും ഇതു നല്ലതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.