എപ്പോഴും അത്താഴം നേരത്തെ കഴിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. കാരണം ദഹനം എളുപ്പമാക്കാൻ ഇത് വളരെയധികം സഹായിക്കുന്നു. കൂടാതെ അത്താഴത്തിൽ ലഘുഭക്ഷണങ്ങളും ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ പറയുന്നു. ശരീരഭാരം കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഭാരം കുറയ്ക്കാനും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ:
ഭക്ഷണം കഴിക്കാൻ എപ്പോഴും ഒരു ചെറിയ പ്ലേറ്റ് ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം, വലിയ പ്ലേറ്റിനു പകരം ചെറിയ പ്ലേറ്റ് തിരഞ്ഞെടുക്കുന്നത് കുറച്ച് ഭക്ഷണം കഴിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.
വയർ നിറയെ ഭക്ഷണം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ ഭക്ഷണത്തിന്റെ 80 ശതമാനവും എത്തിയെന്ന് തോന്നുമ്പോൾ ഭക്ഷണം കഴിക്കുന്നത് നിർത്തേണ്ടത് പ്രധാനമാണെന്ന് പോഷകാഹാര വിദഗ്ധനായ ഇഷി ഖോസ്‌ല പറയുന്നു. ഭക്ഷണം കഴിക്കുമ്പോൾ, ഒരിക്കലും സ്വയം അസംതൃപ്തരാകരുത്, നിങ്ങളുടെ വിശപ്പ് തൃപ്‌തിപ്പെടുന്നതുവരെ ഭക്ഷണം കഴിക്കുക. അമിതമായി ഭക്ഷണം കഴിക്കരുത്, പ്രത്യേകിച്ച് അത്താഴ സമയത്ത്. ഇത് തടി കൂടാനും ദഹനപ്രശ്നങ്ങൾക്കും രാത്രി ഉറക്കക്കുറവിനും കാരണമാകുമെന്നും ഇവർ പറയുന്നു.
അത്താഴം കഴിഞ്ഞയുടനെ കിടക്കുന്നത് നല്ലതല്ല. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അത്താഴം കഴിക്കുന്നത് പ്രധാനമാണെന്ന് ഇഷി പറഞ്ഞു. ഇത് ദഹനത്തെ സഹായിക്കുകയും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു. രാത്രി അത്താഴത്തിന് ശേഷം വിശപ്പ് തോന്നുമ്പോൾ പഞ്ചസാരയും എണ്ണമയമുള്ളതുമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കുക. പകരം, രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഒരു ഗ്ലാസ് പാലും നാലോ അഞ്ചോ നട്സും കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഇഷി ഖോസ്‌ല പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.