മസ്കറ്റ്: ഒമാനിലെ പ്രവാസി രാഷ്ട്രീയ രംഗത്ത് വിവാദങ്ങൾക്ക് ഇടയാക്കി ഒരു വാട്സ്ആപ്പ് പോസ്റ്റ്! മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ ഒമാൻ കെഎംസിസിയുടെ നേതാവ് യാസർ നാഥാപുരം ഇന്നത്തെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ട 5 പേരുടെ ചിത്രങ്ങൾ (അഴീക്കോട്, പേരാമ്പ്ര, കളമശ്ശേരി, ഗുരുവായൂർ, തിരുവമ്പാടി) ഫോട്ടോ വെട്ടി ഇവർ പരാജയപ്പെടുമെന്ന് വ്യക്തമാക്കുന്ന സന്ദേശത്തോടെ ഗ്രൂപ്പുകളിൽ പങ്കുവച്ചെന്നാണ് ആരോപണം.
പ്രചാരണത്തിൽ പങ്കുവെച്ച ചിത്രം വേഗത്തിൽ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറലായി. സ്ഥാനാർത്ഥികളുടെ മുഖങ്ങൾ വെട്ടിയ രീതിയിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചതോടെ, ഇതിന് പിന്നിലെ ഉദ്ദേശ്യം സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ ഉയർന്നു വരുന്നുണ്ട്.
സംഭവം പുറത്തുവന്നതോടെ സംഘടനയ്ക്കകത്തും പുറത്തും ശക്തമായ പ്രതികരണമാണ് ഉയരുന്നത്. ഇത്തരത്തിലുള്ള പ്രവൃത്തി സംഘടനയുടെ ഐക്യത്തെയും തിരഞ്ഞെടുപ്പ് ശുചിത്വത്തെയും ബാധിക്കുന്നതാണെന്ന് ചിലർ വിമർശിച്ചു. അതേസമയം, ഇത് വ്യക്തിപരമായ അഭിപ്രായപ്രകടനമാണെന്നും അതിനെ രാഷ്ട്രീയ വിവാദമാക്കേണ്ടതില്ലെന്നും പിന്തുണക്കുന്നവരും പ്രതികരിച്ചു.സംഭവത്തെ തുടർന്ന് ഒമാൻ കെഎംസിസിയിൽ നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. എന്നാൽ, സോഷ്യൽ മീഡിയയിൽ ഇത് വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










