കൊയിലാണ്ടി: വീട്ടിൽ വിൽപന നടത്താനായി സൂക്ഷിച്ച കഞ്ചാവ് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തിരുവങ്ങൂര്‍ കൂര്‍ക്കനാടത്ത് അനൂപ് (51) അറസ്റ്റിലായി. നേരത്തെ എക്സൈസും ഇയാളെ പിടികൂടിയിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. വീട്ടിൽ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിച്ച 54 ഗ്രാം കഞ്ചാവ് കണ്ടെത്തി. സ്കൂൾ കുട്ടികൾ, യുവാക്കൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവരെ ലക്ഷ്യമിട്ടാണ് വില്പന.
ഇയാൾക്കെതിരെ വടകര പൊലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് ഐ എം എല്‍. അനൂപ്, എ.എസ്.ഐ അഷ്റഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിനീഷ്, സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.