കോഴിക്കോട് : ചാത്തമംഗലം പന്ത്രണ്ടാം മൈലിൽ വാഹനാപകടത്തിൽ വല്ലത്തായ് പാറ സ്വദേശിയായ യുവാവ് മരിച്ചു. മുക്കം വല്ലത്തായ്പാറ പരതയിൽ താമസിക്കുന്ന കോളോറമ്മൽ ബഷീറിൻ്റെ മകൻ മുഹമ്മദ് ഇഷാൻ 20 വയസ്സ് ആണ് മരണപ്പെട്ടത്. കോഴി കയറ്റിവന്ന പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.
രാവിലെ 6:45 ഓടെയാണ് അപകടമുണ്ടായത്. മയ്യിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിയിലേക്ക് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.