കൂടരഞ്ഞി: ദമ്ബതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ അജ്ഞാത വാഹനം ഇടിച്ച് ഭാര്യയ്ക്ക് ഗുരുതര പരിക്ക്. ബുധനാഴ്ച ഉച്ചയ്ക്ക് 3:20 ഓടെ കൂടരഞ്ഞി -മുക്കം റോഡില്‍ തോണക്കര ഭാഗത്ത് വച്ചാണ് അപകടം. ഭര്‍ത്താവ് പ്രഭാകരനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന കാരശേരി പാറതോട് കളിരാങ്ങല് മാലതി (55) ക്കാണ് പരിക്കേറ്റത്. ഭർത്താവ് പരിക്കില്ലാതെ രക്ഷപ്പെട്ടു.
പ്രഭാകരൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. മാരുതി 800 കാറാണ് ഇടിച്ചിട്ട് നിര്‍ത്താതെ പോയതെന്ന് സംഭവസ്ഥലത്തുള്ളവര്‍ പറഞ്ഞു.
ഇടിച്ച വാഹനം കൂമ്ബാറ ഭാഗത്തേക്കാണ് പോയതെന്ന് പറയുന്നു. പരിക്ക് ഗുരുതരമായതിനാല്‍ മാലതി യെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിച്ച കാര്‍ കണ്ടെത്താൻ തിരുവമ്ബാടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.