കോഴിക്കോട് : തിരുവമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. തിരുവമ്പാടി സ്വദേശി മുഹാജിർ (45) ആണ് അപകടത്തിൽ മരിച്ചത്. കൂടെയുണ്ടായിരുന്ന റഹീസിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ തിരുവമ്പാടിയിൽ നിന്ന് കോടഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇരവഴിഞ്ഞി പുഴയിലേക്ക് വീഴുകയായിരുന്നു. റോഡിന്റെ ടാർ ചെയ്യാത്ത ഭാഗത്ത് എത്തിയപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.