ശരീരത്തിലെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും ഓരോ അവയവങ്ങളുടെ നിലനില്പിനും ആരോഗ്യത്തിനുമെല്ലാം ഭക്ഷണത്തിലൂടെ പല അവശ്യഘടകങ്ങളും നമ്മിലേക്ക് എത്തേണ്ടതുണ്ട്. അത്തരത്തില്‍ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ക്യാരറ്റ് കണ്ണിന് വളരെ നല്ലതാണെന്ന് നിങ്ങളില്‍ മിക്കവരും കേട്ടിരിക്കും. എന്താണ് ഇതിലെ യാഥാര്‍ത്ഥ്യം
ക്യാരറ്റിലടങ്ങിയിരിക്കുന്ന ബീറ്റ കെരാട്ടിൻ കണ്ണിലെ റെറ്റിന എന്ന ഭാഗമടക്കം പല ഭാഗങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നതിന് സഹായകമാണ്. അതിനാലാണ് ക്യാരറ്റ് കണ്ണിന് നല്ലതാണെന്ന് പറയുന്നത്. ക്യാരറ്റ് മാത്രമല്ല മറ്റ് പല ഭക്ഷണങ്ങളും ഇത്തരത്തില്‍ കണ്ണിന് നല്ലതാണ്. വെണ്ടയ്ക്ക: മിക്ക വീടുകളിലും പതിവായി വാങ്ങിക്കുന്നൊരു പച്ചക്കറിയാണിത്. ഇതിലും ബീറ്റ കെരാട്ടിൻ നല്ലരീതിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാലാണിത് കണ്ണിന് നല്ലതാകുന്നത്. ഇതിലുള്ള വൈറ്റമിൻ-സിയും കണ്ണിന്റെ ആരോഗ്യത്തിന് നല്ലത് തന്നെ. ആപ്രിക്കോട്ട് നമ്മുടെ നാട്ടില്‍ അത്ര സുലഭമല്ല. ഇവയും കണ്ണിന് ഏറെ പ്രയോജനപ്രദമാണ്. ഇവയിലടങ്ങിയിരിക്കുന്ന ബീറ്റ കെരാട്ടിൻ തന്നെ ഗുണകരമാകുന്നത്. അതുപോലെ വൈറ്റമിൻ-സി, ഇ, സിങ്ക്, കോപ്പര്‍ എന്നിവയുടെയെല്ലാം നല്ല സ്രോതസാണ് ആപ്രിക്കോട്ട്. ഇവയെല്ലാം കണ്ണിനെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാൻ സഹായകമാണ്. ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഇതും കണ്ണിന് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ‘ലൂട്ടിൻ’ എന്ന ആന്റി ഓക്സിഡന്റാണ് കണ്ണിന് ഗുണകരാകുന്നത്. ഇതിന് പുറമെ വൈറ്റമിന്‍-സി, ബീറ്റ കെരാട്ടിൻ , സീക്സാന്തിൻ എന്നീ ഘടകങ്ങളെല്ലാം ബ്രൊക്കോളിയെ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന മികച്ച ഭക്ഷണമാക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.