തനിക്കെതിരായ കള്ളക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് കെ വിദ്യയുടെ വാദം. കേസ് നിയമപരമായി നേരിടാൻ തീരുമാനിച്ചു. അതിനായി ഏതറ്റം വരെയും പോകുമെന്നും വിദ്യ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു വിദ്യയുടെ പ്രതികരണം.
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല; കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയാണ് പിന്നിലെന്ന് വിദ്യ പറയുന്നു ‘നിങ്ങൾ ആവശ്യത്തിലധികം ആഘോഷിച്ചു’ എന്നായിരുന്നു മാധ്യമങ്ങളോടുള്ള വിദ്യയുടെ പ്രതികരണം. വൈദ്യപരിശോധനയ്ക്ക് ശേഷം വിദ്യയെ മണ്ണാർക്കാട് കോടതിയിലേക്ക് കൊണ്ടുപോകും. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും താൻ വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്നും വിദ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വിദ്യയും ഇതേ കാര്യം മാധ്യമങ്ങളോട് ആവർത്തിച്ചു.
കേസ് രജിസ്റ്റർ ചെയ്ത് പതിനഞ്ചാം ദിവസമാണ് വിദ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മേപ്പയൂരിലെ സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് ഇന്നലെ രാത്രി വിദ്യയെ അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ലയിലെ പയ്യോളി, വടകര, തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.