കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ജോളി ജോസഫിനെ , ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പിന്‍വലിച്ചു.കണ്ണൂര്‍ വനിതാ ജയിലില്‍ തുടരാമെന്നും പരിയാരം മെഡിക്കല്‍ കോളജിലെ ചികിത്സ മതിയെന്നും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചു. അതെ സമയം കോഴിക്കോട് വനിതാ ജയിലിന്റെ മതില് അപകടാവസ്ഥയിലായതിനാല്‍ ജോളി ഉള്‍പ്പടെ ഒൻപത് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റിയിരുന്നു. ജോളിയെ കണ്ണൂര്‍ വനിതാ ജയിലിലേക്കാണ് മാറ്റിയത്. എന്നാല്‍ ചികിത്സാവശ്യാര്‍ഥം തിരികെ കോഴിക്കോട്ടേക്ക് മാറ്റണമെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിക്കണം എന്നുമായിരുന്നു ജോളി നേരത്തെ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. കോടതിയില്‍ സമര്‍പ്പിച്ച ജോളിയുടെ ചികിത്സ രേഖകള്‍ തിരികെ വേണമെന്ന ആവശ്യം കോടതി ജൂലൈ 12ന് പരിഗണിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.