കൊടിയത്തൂർ: വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് കശാപ്പിനെത്തിച്ച പോത്ത് വിരണ്ടോടിയത്. പോത്തിനു പിന്നാലെ ഓടിയ നാട്ടുകാരും മുക്കം ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പണിപ്പെട്ട് പോത്തിനെ പിടികൂടി.
മണിക്കൂറുകളോളം പലയിടങ്ങളിലായി ഓടിയ പോത്തിനെ 12 മണിയോടെയാണ് എടവണ്ണ കൊയിലാണ്ടിസംസ്ഥാനപാതയിലെ ഗോതമ്ബ് റോഡ് അങ്ങാടിയില്‍ വെച്ച് നാട്ടുകാരും മുക്കം ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സാഹസികമായി പിടികൂടിയത്. ഇസ്മായില്‍ എന്ന ആളുടെ പോത്താണ് വിരണ്ടോടിയത് . പോത്ത് ഒരാളെയും വാഹനങ്ങളേയും കുത്തി പരിക്കേല്‍പ്പിച്ചു.
കുത്തേറ്റ ആള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് മുക്കം ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ ഷംസുദ്ദീന്‍ ,ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ ഫയസ് അഗസ്റ്റിന്‍,ഫയര്‍ ഓഫീസര്‍മാരായ ജലീല്‍ ,ഷൈബിന്‍,ജയേഷ്,ജിതിന്‍ രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.