ഹാത്രാസ് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. യുപി പോലീസ് അന്വേഷണത്തിനെതിരെ വ്യാപകമായ പരാതികൾ വന്നതിനെ തുടർന്ന് യുപി സർക്കാർ സിബിഐ അന്വേഷണം ശുപാർശ ചെയ്തിരുന്നു. സിബിഐ അന്വേഷണം ഏറ്റെടുത്തിട്ടുണ്ടെന്ന് കേന്ദ്രം ഇന്നലെ അറിയിപ്പ് നൽകി.
സിബിഐ അന്വേഷണ സംഘം അടുത്ത ദിവസം ഹാത്രാസിലെത്തും. കുടുംബത്തിന്റെ പരാതിയിലും സഹോദരനാണ് മർദിച്ചു കൊലപ്പെടുത്തിയതെന്ന പ്രതികളുടെ ആരോപണത്തിലും ഇതിനകം നടന്ന അന്വേഷണത്തിന്റെ വിവരങ്ങൾ യുപി പോലീസ് സിബിഐക്ക് കൈമാറി.
കുടുംബത്തിന്റെ സമ്മതമില്ലാതെ മൃതദേഹം സംസ്കരിച്ച കേസിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് നാളെ കേസ് പരിഗണിക്കും. ഇതിന് മുമ്പ് സുരക്ഷാ കാരണങ്ങളാൽ പെൺകുട്ടിയുടെ കുടുംബത്തെ ലഖ്നൗവിലേക്ക് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.