ഡൽഹി: രണ്ട് ഡോസ് വാക്സിൻ ലഭിച്ച അന്തർ സംസ്ഥാന യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധമാക്കരുതെന്ന് ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. യാത്രക്കാർക്കുള്ള പ്രോട്ടോക്കോൾ ഏകീകരിക്കണം.
ബംഗാൾ, ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ, രണ്ട് ഡോസ് വാക്സിൻ ലഭിച്ച അന്തർസംസ്ഥാന യാത്രക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മാത്രമേ പ്രവേശനം അനുവദിക്കൂ. ടൂറിസം മേഖലയെ ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശവുമായി ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്. കഴിഞ്ഞയാഴ്ച ടൂറിസം മന്ത്രാലയം സംസ്ഥാന സർക്കാരുകളുമായും ടൂറിസം അസോസിയേഷൻ പ്രതിനിധികളുമായും ചർച്ച നടത്തി. ഏകീകൃത പ്രോട്ടോക്കോൾ രൂപീകരിക്കുന്നതിന് ആരോഗ്യ മന്ത്രാലയവും വ്യോമയാന മന്ത്രാലയവുമായി ചർച്ച നടത്തുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.