ദില്ലി: കൊവിഡിന് ബൂസ്റ്റർ ഡോസ് നൽകുന്നത് കേന്ദ്രസർക്കാർ പുനഃപരിശോധിച്ചു. എല്ലാവർക്കും ബൂസ്റ്റർ ഡോസ് ആവശ്യമില്ലെന്നാണ് വിദഗ്ധരുടെ ഉപദേശം. വിഷയത്തിൽ ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം കേന്ദ്രം തേടിയിട്ടുണ്ട്. വാക്‌സിന്റെ ബൂസ്റ്റർ ഡോസിന് രോഗം തടയാൻ കഴിയുമെന്നതിന് തെളിവുകളില്ലെന്ന് കേന്ദ്രം പറയുന്നു. മറ്റ് പല രാജ്യങ്ങളും ബൂസ്റ്റർ വാക്സിൻ വാഗ്ദാനം ചെയ്തിട്ടുണ്ട്, പക്ഷേ ഇത് തടയാൻ കഴിഞ്ഞില്ല. അതേസമയം, ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുൻനിര പോരാളികൾക്കും മറ്റു രോഗങ്ങളുള്ള 60 വയസ്സിനു മുകളിലുള്ളവർക്കും റിസർവ് ഡോസുകൾ നൽകുന്നത് തുടരാൻ കേന്ദ്രം തീരുമാനിച്ചു.
അതേ സമയം പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയാണ്. എന്നാൽ മരണസംഖ്യ തുടർച്ചയായി രണ്ടാം ദിവസവും 500 ന് മുകളിലെത്തി. 2,86,384 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 573 പേർ മരണമടഞ്ഞു. ടിപിആർ 19.59% ആണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.