എടവണ്ണപ്പാറ: സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സി.ഹാരിസിനെ ചാലിക്കുഴി ഫാമിലിയുടെ നേതൃത്വത്തിൽ ആദരിച്ചു. എടവണ്ണപ്പാറ ഗ്രാൻഡ് സിറ്റിയിൽ നടന്ന ചടങ്ങ് കെ എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സികെവി അബ്ദുറഹീം അധ്യക്ഷനായി. സി.പി.ചെറിയ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സി ഹാരിസിനെ സി പി ചെറിയ മുഹമ്മദ് പൊന്നാട അണിയിച്ച് ആദരിച്ചു.
വാണിജ്യ ശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ സി കെ ഷമീം, എംബിബിഎസ് നേടിയ ഹുദാ റൗന, ഖുർആൻ മനഃപാഠമാക്കിയ ഫസൽ സി എന്നിവരെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. ചിറ്റടി അഹമ്മദ്കുട്ടി ഹാജി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തംഗം എം.ടി.റിയാസ്, പി.കെ. ജമാലുദ്ദീൻ, എം.ടി ഉമ്മർ പി.എം.എ കുട്ടി, സമീറ പി.കെ, ഫാത്തിമ ടീച്ചർ എന്നിവർ ആശംസാ പ്രസംഗം നടത്തി. സി പി അസീസ് സ്വാഗതവും സി കെ ഹനീഫ നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.