അബുദാബി: കോവിഡിന്റെ പശ്ചാത്തലത്തിൽ, അബുദാബിയിലേക്ക് വരുന്ന പ്രവാസികൾക്കും സ്വദേശികള്‍ക്കുമുള്ള യാത്രാ നടപടിക്രമങ്ങൾ പുതുക്കുന്നു. ആഗസ്റ്റ് 15 മുതൽ യാത്രക്കാർ പുതിയ നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് അബുദാബി എമർജൻസി ആൻഡ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു. ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും പ്രത്യേക നിബന്ധനകളുണ്ട്.
വാക്സിൻ എടുത്തവർ
ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർ അബുദാബിയിൽ എത്തുമ്പോൾ തന്നെ PCR പരിശോധന നടത്തണം. എന്നാൽ ക്വാറന്റൈൻ ആവശ്യമില്ല. അബുദാബിയിലെത്തിയ ആറാം ദിവസം പിസിആർ ടെസ്റ്റ് ആവർത്തിക്കണം.
മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർ അബുദാബിയിൽ പ്രവേശിക്കുമ്പോൾ തന്നെ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. തുടർന്ന് ഏഴ് ദിവസം ക്വാറന്റൈനിൽ തുടരുക. ആറാം ദിവസം പിസിആർ പരിശോധന ആവർത്തിക്കണം.
വാക്സിൻ എടുക്കാത്തവർ
ഗ്രീൻ ലിസ്റ്റുചെയ്ത രാജ്യങ്ങളിൽ നിന്നുള്ളവർ അബുദാബിയിലെത്തുമ്പോൾ പിസിആർ പരിശോധനയ്ക്ക് വിധേയമാകണം. അവർക്കും ക്വാറന്റൈൻ ആവശ്യമില്ല. എന്നിരുന്നാലും, ആറാം ദിവസവും ഒൻപതാം ദിവസവും പിസിആർ പരിശോധനയ്ക്ക് വിധേയമാകണം.
മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ അബുദാബിയിൽ എത്തുമ്പോൾ തന്നെ പിസിആർ ടെസ്റ്റ് നടത്തുകയും 10 ദിവസം ക്വാറന്റൈനിൽ കഴിയുകയും വേണം. അടുത്ത പിസിആർ ടെസ്റ്റ് ഒൻപതാം ദിവസം നടത്തണമെന്നും പുതിയ അറിയിപ്പിൽ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.