കോഴിക്കോട് ∙ സ്ത്രീയെന്ന വ്യാജേന ചാറ്റ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ ആള് കോഴിക്കോട് ചോമ്പാല പൊലീസിന്റെ പിടിയില്‍. ഒളവിലം പള്ളിക്കുനി സ്വദേശി വി.പി. ജംഷീദാണ് അറസ്റ്റിലായത്.
സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് സ്ത്രീയാണെന്ന് കള്ളം പറഞ്ഞ് ചാറ്റ് ചെയ്യുക, ഇങ്ങനെ വിശ്വാസം നേടിയെടുക്കുക. പിന്നീട് സ്ത്രീയുടെ ഭര്‍ത്താവെന്നു പറഞ്ഞ് ഭാര്യയോട് ചാറ്റ് ചെയ്തത് ചോദ്യം ചെയ്യുക. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുക. പണം ചോദിക്കുക. ഇതാണ് പ്രതി വി.പി ജംഷീദ് ചെയ്തത്.
ഇങ്ങനെ 61,000 രൂപയും മൊബൈലും വാങ്ങി. ഇതിനെ തുടര്‍ന്നായിരുന്നു പരാതിക്കാരന് ചോമ്പാല പൊലിസില്‍ പരാതി നല്‍കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.