ന്യൂഡൽഹി ∙ 7 പതിറ്റാണ്ടുകൾക്കു ശേഷം ഇന്ത്യൻ മണ്ണിൽ ചീറ്റ പിറന്നു, നബീയയിൽ നിന്നെത്തിച്ച ‘സിയായ’ എന്ന ചീറ്റയാണ് 6 മാസത്തിനു ശേഷം അമ്മയായത്. ഒപ്പം കൊണ്ടുവന്ന സാഷയെന്ന പെൺചീറ്റ കഴിഞ്ഞദിവസം വൃക്കരോഗം മൂലം ചത്തിരുന്നു.
1952 ൽ വംശമറ്റു പോയ ചീറ്റകളെ ഇന്ത്യയിൽ എത്തിക്കുന്ന പദ്ധതിയുടെ വിജയമാണ് 4 കുഞ്ഞുങ്ങളുടെ പിറവിയെന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ട്വീറ്റ് ചെയ്തു. 60-90 ദിവസമാണ് ചീറ്റകളുടെ ഗർഭകാലം. ഇതിനിടെ എൽട്ടൻ, ഫ്രെഡി എന്നീ ആൺചീറ്റകളുമായായിരുന്നു സിയായുടെ സഹവാസം. ഇതിൽ ആരാണ് ചീറ്റക്കുഞ്ഞുങ്ങളുടെ അച്ഛനെന്നു വ്യക്തമല്ല
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.