മുക്കം നഗരസഭയിലെ പൊറ്റശ്ശേരി , പുൽപ്പറമ്പ് ,ചേന്ദമംഗല്ലൂര്‍ പ്രദേശത്താണ് കാട്ടുപന്നികള്‍ അധികവും സ്വൈര വിഹാരം നടത്തുന്നത്. ജനവാസം കുറഞ്ഞ തൊട്ടടുത്ത പ്രദേശങ്ങളായ നറുക്കില്‍ , ചരുപുറം , ഏരിമല എന്നിവിടങ്ങളില്‍ നിന്ന് കാട്ടുപന്നികൾ കൃഷിയിടങ്ങളിലും , ജനവാസ മേഖലകളും ഇറങ്ങി വ്യാപകനാശം വിതക്കുകയാണ് .
കഴിഞ്ഞ ദിവസം വെസ്റ്റ് ചേന്ദമംഗല്ലൂര്‍ അമ്പലത്തിങ്ങൽ അഹമ്മദ് കുട്ടിയുടെ വീട്ടിലെ കിണറ്റില്‍ പന്നി വീണു. നിരവധി കുടുബങ്ങള്‍ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറ്റിൽ ആണ് പന്നി വീണത് . പന്നിയെ ഷൂട്ടര്‍ ബിജു ചൂലൂര്‍ വെടിവെച്ചു കൊന്നു. കിണറ്റില്‍ വെച്ച് തന്നെ പന്നിയെ വെടിവെക്കേണ്ടി വന്നതിനാല്‍ കിണറിലെ വെള്ളം വറ്റിച്ച് വൃത്തിയാക്കേണ്ടിവന്നു.
താമരശേരി റേഞ്ച് ഓഫിസിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. കൗണ്‍സിലര്‍മാരായ റംല ഗഫൂര്‍, ഗഫൂര്‍, ബഷീര്‍ അമ്ബലത്തിങ്ങല്‍, ചന്ദ്രന് , വിജയന് വെള്ളച്ചാലില്‍, മുഹമ്മദ് അമ്ബലത്തിങ്ങല്‍ നേതൃത്വം നല്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.