മുക്കം: എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നപ്പോൾ, മലയോര മേഖലയിലെ പൊതുവിദ്യാലയമായ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസ ജില്ലയിൽ മികച്ച നിലവാരം നിലനിർത്തി. എസ്എസ്എൽസി പരീക്ഷ എഴുതിയ 321 കുട്ടികളും വിജയിക്കുകയും 100% വിജയം നേടുകയും ചെയ്തു. പരീക്ഷയിലെ കുട്ടികളിൽ 35% കുട്ടികളും മുഴുവൻ വിഷയങ്ങൾക്കും എ+ നേടി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം നിലനിർത്തി.
ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷ എഴുതിയ കുട്ടികളിൽ 112 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും 28 കുട്ടികൾ 9 വിഷയങ്ങളിൽ എ പ്ലസ് നടുകയും ചെയ്തു. പരീക്ഷയെഴുതിയ 321 കുട്ടികളിൽ 35% വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടി വിദ്യാഭ്യാസ ജില്ലയിലെ തന്നെ മികച്ച നിലവാരം പുലർത്തി. ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി, പി .ടി.എ പ്രസിഡണ്ട് അഡ്വ: ഉമ്മർ പുതിയോട്ടിൽ, മാനേജർ സുബൈർ കൊടപ്പന എന്നിവർ വിജയികളെ അഭിനന്ദിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.