കൊടിയത്തൂർ: ചെറുവാടിയിലെ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് ഖിലാഫത്ത് മെമ്മോറിയൽ മിനി സ്റ്റേഡിയം എന്ന് പേരിടാൻ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ 1921 ലെ മലബാർ പ്രക്ഷോഭത്തിൽ 64 രാജ്യസ്നേഹികൾ ചെറുവാടിയിൽ വെടിയേറ്റു മരിച്ചു.
നാടിന്റന്റെ വിപ്ലവചരിത്രം പുറംലോകത്തിന് പരിചയപ്പെടുത്തുന്നതിനായി ഖിലാഫത്ത് സ്മാരകം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ചെറുവാടിയിലെ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം ഖിലാഫത്ത് മെമ്മോറിയൽ മിനി സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്യുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് പറഞ്ഞു.
മലബാർ പ്രക്ഷോഭത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വിവിധ രാഷ്ട്രീയ, സാംസ്കാരിക, മത സംഘാടകരും പത്രമാധ്യമങ്ങളും ചെറുവാടിയിൽ അനുയോജ്യമായ ഒരു സ്മാരകം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചെറുവാടി സീതിഹാജി സൗധം ചെയർമാൻ കെ വി അബ്ദുറഹ്മാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നടന്ന ബോർഡ് യോഗത്തിൽ ആണ് ഗ്രാമപഞ്ചായത്ത് ഏകകണ്ഠമായ തീരുമാനം എടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.