വായ്പ്പുണ്ണ് അഥവ വായിലെ അൾസർ എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും പേടിയാണ്. കാരണം ഇത് വന്ന് കഴിഞ്ഞാൽ പിന്നെ സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരിക്കും. ഒരാഴ്ചയോളം നീണ്ട് നിൽക്കുന്ന ഈ അവസ്ഥയിൽ വേദനയും മറ്റ് ബുദ്ധിമുട്ടുകളും. വളരെ നിസാരമായൊരു അവസ്ഥയാണെങ്കിലും ഇത് ആളൊരു ഭീകരനാണെന്ന് തന്നെ പറയാം.വൈറ്റമിൻ്റെ കുറവ് ഉള്ളവർക്കും ഈ അവസ്ഥയുണ്ടാകാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് ശേഷം സ്വയമേ ഇത് പോകുമെങ്കിലും ഇതിൻ്റെ വേദന അസഹീനമയാകുന്നതാണ് പലരെയും അലട്ടുന്ന പ്രശ്നം. ചില പ്രകൃതിദത്തമായ വഴികളിലൂടെ ഈ അൾസറിനെ എളുപ്പത്തിൽ തുരത്താൻ സാധിക്കും.
നിരവധി ഔഷധ ഗുണങ്ങളുള്ള ചെടിയാണ് തുളസി. തുളസിയിലയ്ക്ക് വളരെയധികം ആരോഗ്യ ഗുണങ്ങളുണ്ട്, തുളസിയില വായിലിട്ട് ചവച്ചരച്ച് കഴിക്കണം, അൾസർ എളുപ്പത്തിൽ മാറും. നന്നായി കഴുകി ദിവസവും നാല് മണിക്കൂർ കൂടുമ്പോൾ നാലോ അഞ്ചോ ഇലകൾ കഴിക്കുന്നത് ഏറെ നല്ലതാണ്. തുളസിയുടെ ആന്റി ബാക്റ്റീരിയൽ സ്വഭാവം വായ്പ്പുണ്ണ് ബാധിച്ച ഭാഗത്തെ അണുവിമുക്തമാക്കാൻ സഹായിക്കും. തുളസിയില ചവച്ച ശേഷം ചെറു ചൂടുവെള്ളം ഉപയോഗിച്ച് കുലുക്കുഴിയുക. ഇങ്ങനെ ദിവസവും രണ്ട് തവണ വീതം ചെയ്‌താൽ വായ്പ്പുണ്ണ് വേഗത്തിൽ ശമിക്കും
വായ്പ്പുണ്ണ് മാറ്റാനുള്ള ഏറ്റവും മികച്ച പരിഹാര മാർഗങ്ങളിലൊന്നാണ് ഉലുവയില.അതിനായി ഒരു കപ്പ് വെള്ളമെടുത്ത് നന്നായി തിളപ്പിച്ച് അതിൽ നന്നായി കഴുകി വെച്ച ഉലുവ ഇലകൾ ഇട്ട് പത്ത് മിനിറ്റ് വേവിക്കുക. ഇത് കൊണ്ട് വാ കഴുകുന്നത് വായ്പ്പുണ്ണ് മാറ്റാൻ ഏറെ സഹായിക്കും. ദിവസവും ഇങ്ങനെ ചെയ്‌താൽ വായ്‌പ്പുണ്ണിന്റെ പ്രശ്‌നം മാറും. ഒരു നുള്ള് മഞ്ഞൾപ്പൊടി കുറച്ച് വെള്ളത്തിൽ കലക്കി വായ്പ്പുണ്ണിൽ പുരട്ടുക. ഇത് എളുപ്പത്തിൽ ഭേദമാക്കാൻ സഹായിക്കും. മഞ്ഞളും തേനും ചേർത്ത് ഉപയോഗിക്കുന്നതും ഏറെ നല്ലതാണ്. വായിലെ ചർമ്മത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാൻ ഇത് ഏറെ നല്ലതാണ്. തേനും മഞ്ഞളും ചേർത്ത് വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് തേയ്ക്കാവുന്നതാണ്. ദിവസവും ഇങ്ങനെ ചെയ്യുന്നത് ഏറെ ഗുണം ചെയ്യും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









