കോഴിക്കോട് : താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഇന്നും സംഘർഷം. രാവിലെ സ്കൂളിന് സമീപത്തെ ട്യൂഷൻ സെൻ്ററിൽ നിന്നും പുറത്തിത്തിറങ്ങിയ വിദ്യാർത്ഥികളെ പുറത്ത് നിന്നും എത്തിയവരാണ് മർദ്ദിച്ചത്.
സ്കൂളിൽ വെച്ചു നടന്ന ചെറിയ സംഘർഷത്തിന്റെ തുടർച്ചയായിട്ടായിരുന്നു റോഡിലും വയലിലുമായി നടന്ന സംഘട്ടനം. ഇന്നലത്തെ സംഭവത്തിൻ്റെ തുടർച്ചയായാണ് ഇന്നും സംഘർഷമുണ്ടായത്. മർദ്ദനത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹലിന് പരുക്കേറ്റു. ഷഹലിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.