കോഴിക്കോട്: സർക്കാർ അഗതിമന്ദിരത്തിലെ അന്തേവാസികൾ നടുറോഡിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. കോഴിക്കോട് ചേവായൂരിലാണ് ഏറ്റുമുട്ടൽ നടന്നത്. കോഴിക്കോട് ചേവായൂരിലെ ഉദയം അഗതി മന്ദിരത്തില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.
ബാബു എന്നയാള്‍ക്കാണ് വെട്ടേറ്റത്. റാവുത്തര്‍ എന്നറിയപ്പെടുന്ന സാലുദ്ദീന്‍ (68) എന്നയാളാണ് ആക്രമണം നടത്തിയത്. ഇരുവരും സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികളാണ്. രാവിലെ ജോലിക്കായി പുറത്തിറങ്ങിയപ്പോഴാണ് കൈയിലുണ്ടായിരുന്ന കൊടുവാള് ഉപയോഗിച്ച് സാലുദീന്‍ ബാബുവിനെ വെട്ടിയത്.
അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വെട്ടേറ്റ ബാബു ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് ചേവായൂര്‍ പോലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.