മുക്കത്ത് വീടിനോട് ചേർന്ന പറമ്പിൽനിന്നും മൂർഖൻ പാമ്പുകളെ പിടികൂടി. ഇന്നലെയാണ് സംഭവം. കാരശ്ശേരി പഞ്ചായത്തിലെ കളരിക്കണ്ടി സ്വദേശി എതിർപാറമ്മൽ കൃഷ്ണത് ബാലന്റെ വീട്ടുവളപ്പിൽ നിന്നാണ് മൂർഖൻ പാമ്പുകളെ പിടികൂടിയത്. വീട്ടുവളപ്പിലെ പൊത്തിലായിരുന്നു പാമ്പുകൾ.
വനംവകുപ്പിലെ സ്നെക് റെസ്ക്യു പ്രവർത്തകർ എത്തിയാണ് പാമ്പുകളെ പിടികൂടിയത്. പൊത്തിനുള്ളിൽ കയറിയ പാമ്പുകളെ ഏറെ ശ്രമകരമായാണ് പിടികൂടിയത്. പൊത്ത് പൊളിച്ചശേഷം പുറത്തെടുത്ത പാമ്പ് വീണ്ടും പൊത്തിനുള്ളിലേക്ക് കയറിപോയി. ഒരോ പാമ്പുകളെയായിട്ടാണ് പുറത്തെടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.