കൂടരഞ്ഞി: മഞ്ഞക്കടവ്, കുളിരാമുട്ടി, കാരാട്ടുപാറ പ്രദേശങ്ങളില്‍ തെങ്ങില്‍ മഞ്ഞളിപ്പ് രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ കൂടരഞ്ഞി കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ വിദഗ്ധസംഘം പ്രദേശങ്ങള്‍ സന്ദർശിച്ചു.
ജോർജ് പ്ലാക്കാട്ട്, ജയിംസ് കൂട്ടിയാനി, ജോണ്‍സണ്‍ മണിമലതറപ്പില്‍, കുര്യൻ വെള്ളച്ചാലില്‍ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് മഞ്ഞളിപ്പുരോഗം വ്യാപകമായിരിക്കുന്നത്.
സംഘത്തോടൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മേരി തങ്കച്ചൻ, പഞ്ചായത്ത് അംഗം ജോസ് തോമസ് മാവറ, കിസാൻജനത സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കുളത്തുങ്കല്‍, ബാങ്ക് വൈസ് പ്രസിഡന്‍റ് അബ്ദുറഹിമാൻ, കൃഷി വികസന സമിതി അംഗങ്ങളായ ബിജു മുണ്ടക്കല്‍, പയസ് തീയാട്ടുപറമ്ബില്‍, മാത്യു ചേർത്തല തുടങ്ങിയവരുണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.