കോഴിക്കോട്: സീരിയലിൽ അഭിനയിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയാണ് നടക്കാവ് പോലീസിൽ പരാതി നൽകിയത്. സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി രണ്ട് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
സുഹൃത്തായ മറ്റൊരു യുവതി വഴി പരാതിക്കാരി പ്രതികളെ നേരത്തെ പരിചയപ്പെട്ടിരുന്നു. ഫോണിലൂടെയാണ് പ്രതി യുവതിക്ക് സീരിയലിൽ അവസരം വാഗ്ദാനം ചെയ്തത്. തുടർന്ന് ശനിയാഴ്ച അഭിനയിക്കുന്നതിനു മുൻപ് സീരിയലിനെ കുറിച്ച് ചിലകാര്യങ്ങള്‍ പറയാനുണ്ടെന്ന വ്യാജേന യുവതിയെ നഗരത്തിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഫ്‌ളാറ്റില്‍ വെച്ച് പ്രതികളായ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തിൽ കോഴിക്കോട് സൗത്ത് എസിപിയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച് ചില സൂചനകൾ ലഭിച്ചതായാണ് റിപ്പോർട്ട്. ഇവരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









