കോഴിക്കോട്: ജോലി പരസ്യം കണ്ട് ചെന്നൈയിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ മുറിയിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി. മൂന്ന് പേരാണ് ചെന്നൈയിലേക്ക് പോയത്. ഇതിൽ ഉദ്ധം എന്ന യുവാവിനാണ് ക്രൂര മർദനമേറ്റത്. മർദനത്തിൽ പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ കൈയിൽനിന്ന് 30,000 രൂപയും വെള്ളിമാലയും അജ്ഞാതർ കൈക്കലാക്കിയെന്നും പറയുന്നു. തിരികെ താമസ സ്ഥലമായ കുന്നമംഗലത്ത് എത്തിയപ്പോൾ മനുഷ്യാവകാശ പ്രവർത്തകരാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ജോലി പരസ്യപ്പെടുത്തി പണം പിരിക്കുന്ന വൻ റാക്കറ്റ് സംഘമാണ് ഇതിനു പിന്നിലെന്നാണ് സംശയം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.