കോഴിക്കോട്: നാട്ടുകാരും വിദ്യാർഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ വിദ്യാർഥിക്ക് വെട്ടേറ്റു. കള്ളന്തോട് എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികളും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ റോഡരികില്‍ വിദ്യാര്‍ത്ഥികളുടെ ബൈക്ക് നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തിൽ പത്ത് കുട്ടികൾക്ക് പരിക്കേറ്റു. ഒരു വിദ്യാർത്ഥിയുടെ കൈയിൽ വെട്ടേറ്റതായി വിദ്യാർത്ഥികൾ പറയുന്നു. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഇയാസിനാണ് വെട്ടേറ്റത്.
റോഡരികില്‍ നിര്‍ത്തിവച്ച ബൈക്കുകള്‍ മാറ്റണമെന്ന് പറഞ്ഞ് ചിലര്‍ വന്നു. ഇതേത്തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മുക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.