മാവൂർ: മാവൂരിൽ സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. അഞ്ച് ബസ് ജീവനക്കാർക്കെതിരെയാണ് മാവൂർ പൊലീസ് കേസെടുത്തത്. രണ്ട് സ്വകാര്യ ബസുകളും പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിന്നാസ്പദമായ സംഭവം.
അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് ബസുകളിലെ ജീവനക്കാരാണ് മാവൂർ സ്റ്റാൻഡിൽ സംഘർഷമുണ്ടായത്. ബസിൽ നിറയെ ആളുകളുണ്ടായിരുന്ന സമയത്താണ് റോഡിന് നടുവിൽ സംഘർഷമുണ്ടായത്. സംഭവത്തെ തുടർന്ന് യാത്രക്കാരെ ഇറക്കിയ ശേഷം നവാസ്കോ, എക്സ്പ്രസ് എന്നീ പേരുകളുള്ള രണ്ട് ബസുകൾ മാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ രണ്ട് ബസുകളിലെയും ജീവനക്കാർ തമ്മിൽ കഴിഞ്ഞ ആഴ്ചയും സംഘർഷമുണ്ടായിരുന്നു.
മാവൂർ ഭാഗത്ത് ബസുകൾ തമ്മിൽ തർക്കവും അടിപിടിയും നിത്യസംഭവമായി മാറുകയാണ്. ബസ് ജീവനക്കാരുടെ അടിക്കടിയുള്ള കൈയേറ്റം തടയാൻ സ്റ്റാൻഡിനു സമീപം സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.