കോഴിക്കോട്: പൊതുജനങ്ങൾക്ക് വലിയ തലവേദനയായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെതിരെ കാപ്പ ചുമത്തി നാടുകടത്തി.
പാറേക്കാട്ടില്‍ ബഷീറിൻ്റെ മകൻ റംഷാദിനെതിരെയാണ് (36) പോലീസ് നടപടിയെടുത്തത്. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിലെ നിരവധി കേസുകളിൽ പ്രതിയായ റംഷാദ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
പൊതുജനങ്ങളുടെ സ്വത്തിനും ജീവനും നിരന്തരം പ്രശ്നമുണ്ടാക്കുന്നതിനാലാണ് കാപ്പ ചുമത്തി നാടുകടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി തോംസണ്‍ ജോസ് ഐ.പി.എസ്സിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കുന്നതിന് ആറുമാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.