കോഴിക്കോട്: കർണാടകയിൽ കോൺഗ്രസാണ് ഒന്നാം കക്ഷിയെന്ന് കെ മുരളീധരൻ. തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് അനുകൂലമായ സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം. കർണാടകയിൽ ബിജെപി തകർന്നു. മോദിയുടെ മായാജാലം കൊണ്ട് രക്ഷപ്പെടാനാവില്ലെന്ന് ബിജെപിക്ക് വ്യക്തമായി. ബി.ജെ.പി.യെ നേരിടാൻ കോൺഗ്രസാണെന്ന് ഇതോടെ തെളിഞ്ഞെന്നും മുരളീധരൻ പറഞ്ഞു.
കർണാടകയിൽ ഏകദേശ ചിത്രം പുറത്തുവരുമ്പോൾ കോൺഗ്രസിന്റെ ലീഡ് കേവല ഭൂരിപക്ഷം മറികടന്നു. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകൾ വേണമെന്നിരിക്കെ കോൺഗ്രസിന് 120 സീറ്റുകളുടെ ലീഡുണ്ട്. ബിജെപി 74 സീറ്റുകളിലും ജെഡിഎസ് 24 സീറ്റുകളിലും ലീഡ് ചെയ്യുന്നു എന്നതാണ് അന്തിമ കണക്ക്. ബി.ജെ.പിയും ജെ.ഡി.എസും ഒന്നിച്ചാലും മൂന്നക്കങ്ങൾ കടക്കാനാകില്ലെന്നതാണ് നിലവിലെ സാഹചര്യമെങ്കിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിക്കാനാണ് സാധ്യത.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.