ദില്ലി: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ച് കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. യുപിയിലെ റായ്ബറേലിയിലാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. യുപിയിലെ അമേത്തിയിലോ റായ്ബറേലിയിലോ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന സൂചന നേരത്തേ ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം വരെ ഇതില്‍ എന്തെങ്കിലും മാറ്റം വരുമോ എന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്.
രണ്ടാമതൊരു സീറ്റില്‍ മത്സരിച്ച് വിജയിച്ചാലും താൻ വയനാട് വിടില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ഇതോടെ തന്നെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഏകദേശം ഉറപ്പായിരുന്നു. ഏതായിരിക്കും മണ്ഡലം എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിന്നിരുന്നത്. പാര്‍ട്ടിക്ക് അകത്തും ഇതെച്ചൊല്ലി നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. അമേഠിയില്‍ കോൺഗ്രസിന് വേണ്ടി ഇറങ്ങുന്നത് കിശോരിലാല്‍ ശര്‍മ്മയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.