ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. 2017ല്‍ 77 സീറ്റ് നേടിയപ്പോള്‍ 2022ല്‍ വെറും 19 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 58 സീറ്റാണ് കോണ്‍ഗ്രസിന് നഷ്ടം. അതേസമയം, ഗുജറാത്തില്‍ കന്നി പോരാട്ടത്തിനിറങ്ങിയ എഎപി ഒമ്പത് സീറ്റില്‍ മുന്നിലാണ്. പലയിടത്തും ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ വോട്ടില്‍ വിള്ളലുണ്ടാക്കി. ബിജെപിയും എഎപിയും ദേശീയ നേതാക്കളെയടക്കം ഇറക്കി പ്രചാരണം കൊഴുപ്പിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കള്‍ കോണ്‍ഗ്രസിന് വേണ്ടി സജീവമായി രംഗത്തിറങ്ങിയില്ല. എഎപി കോണ്‍ഗ്രസിന്റെ വോട്ടില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു ഗുജറാത്തിൽ 182 സീറ്റുകളാണ് ആകെയുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.