പരിപാടിയിൽ എംഎൽഎ ദലിത് പുരോഹിതന് ഒരു കഷ്ണം മധുരപലഹാരം നൽകി. ദലിത് പുരോഹിതനും പാത്രത്തിൽ നിന്നെടുത്ത് മധുരം നൽകാനൊരുങ്ങിയപ്പോൾ എംഎൽഎ തടഞ്ഞു. പുരോഹിതന്റെ വായിലെ ഭക്ഷണം കൈയിലേക്ക് തുപ്പാൻ ആവശ്യപ്പെട്ടു. പുരോഹിതൻ മടിച്ചുനിന്നതോടെ എംഎൽഎ നിർബന്ധിച്ചു. ഒടുവിൽ പുരോഹിതൻ ഭക്ഷണം കൈയിലേക്ക് തുപ്പിയ ഭക്ഷണം എംഎൽഎ എല്ലാവരുടെയും മുന്നിൽവെച്ച് കഴിച്ചു. ഈ സമയം സദസ്സിലുള്ളവരെല്ലാം കൈയിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ബംഗളൂരുവിലെ ചാമരാജ്പേട്ടിൽ നിന്നുള്ള കോൺഗ്രസ് നിയമസഭാംഗമാണ് ഇദ്ദേഹം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









