കോഴിക്കോട്: കൂളിമാട് പാലം തകർന്നതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഒടുവിൽ വകുപ്പുതല നടപടി. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എൻജിനീയറെയും അസിസ്റ്റന്റ് എൻജിനീയറെയും മലപ്പുറത്തേക്ക് സ്ഥലം മാറ്റി.
മേയ് 16നാണ് ചാലിയാറിന് കുറുകെ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകൾ തകർന്നത്. പൊതുമരാമത്ത് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിതാകുമാരി, അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹ്സിന് അമീന് എന്നിവര്‍ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയെങ്കിലും നടപടി വൈകുകയായിരുന്നു. ഇവർക്കെതിരെ നടപടിയെടുക്കാത്തതും ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതല നൽകിയതും ചർച്ചയായി.
അഞ്ച് ദിവസം മുമ്പാണ് ഇരുവരുടെയും റോഡ് ഫണ്ട് ബോർഡിലെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിപ്പിച്ച് മലപ്പുറത്തേക്ക് സ്ഥലം മാറ്റാൻ ഉത്തരവായത്. അനിതകുമാരിയെ ദേശീയപാത വിഭാഗം മലപ്പുറം ഡിവിഷനില്‍ എക്സിക്യൂട്ടീവ് എന്‍ജിനറായും മുഹസിന് പൊതുമരാമത്ത് വിഭാഗം അസി. എന്‍ജിനീയര്‍ ആയി കൊണ്ടോട്ടിയിലും ആണ് പുതിയ നിയമനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.