കൂളിമാട്: ചാലിയാറും ഇരുവഴിഞ്ഞിപ്പുഴയും സംഗമിക്കുന്ന കുളിമാട് പാലത്തിനടിയിൽ ബ്രിജ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന പാർക്കും ഓപ്പൺ ജിമും സ്ഥാപിക്കുന്നതിനു നടപടി തുടങ്ങി.
ഇതിന്റെ ഭാഗമായി ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ചിത്ര വാസു, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ധന്യ, ഓവർസിയർ സഫാദ് പറയങ്ങാട്ട് എന്നിവർ സ്ഥലം സന്ദർശിച്ചു. പാലത്തിനടിയിൽ ചാലിയാറിനോടു ചേർന്ന ഒരേക്കറിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ പി.ടി. എ.റഹീം എംഎൽഎ അനുവദിച്ച 25 ലക്ഷത്തിന്റെ പ്രവൃത്തിയാണ് നടപ്പാക്കുന്നത്.
പാലത്തിന് ഏറ്റെടുത്ത സ്ഥലവും പുറമ്പോക്ക് ഭൂമിയും ഉൾപ്പെടു ത്തിയാണ് വയോജന പാർക്ക്, ഓപ്പൺ സ്റ്റേജ്, ഓപ്പൺ ജിം, പാർക്കിങ് സൗകര്യം, ശുചിമുറി കെട്ടിട സമുച്ചയം എന്നിവ നിർമി ക്കുന്നത്. കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കുളിമാട് കടവിൽ ചാലിയാറിനു കുറുകെ പാലം വന്നതോടെ ഇരു ജില്ലകളിലെയും വിവിധ പ്രദേശങ്ങളിലുള്ള നൂറുകണക്കിനു പേരാണ് സായാഹ്നം ആസ്വദിക്കുന്നതിനു ദിവസേന ഇവിടെയെത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.