ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തും വിധം വീണ്ടും കോവിഡ് കേസുകള്‍ രാജ്യത്ത് ഉയരുന്നു. 3303 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,30,68,799 ആയി. ഇന്നലത്തെ അപേക്ഷിച്ച് 376 കേസുകളാണ് വർധിച്ചത്. 2563 പേര് രോഗമുക്തരായി. പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനം.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് നിലവിൽ 16,980 സജീവ കേസുകളുണ്ട്. ആകെ രോഗികളിൽ 0.04 ശതമാനം പേർ മാത്രമാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 39 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,23,693 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്.
കേസുകളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി. കൊവിഡ് വെല്ലുവിളികൾ അവസാനിച്ചിട്ടില്ലെന്നും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.