അബുദാബി: യുഎഇയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. യുഎഇയിൽ ഇന്ന് 994 പുതിയ കേസുകൾ സ്ഥിരീകരിച്ചു.
1,038 പേര് രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടര്‍ന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
9,97,769 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 9,76,628 പേര് രോഗമുക്തി നേടി. 2,337 പേര് കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞു. 18,804 പേര് ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 219,958 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണനിരക്ക്. ആഗോള ശരാശരിയേക്കാള്‍ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.