രാജ്യത്തെ കൊവിഡ് കേസുകൾ തുടർച്ചയായ ദിവസങ്ങളിലും 40,000 ത്തിന് മുകളിൽ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 45,352 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 366 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു.
കഴിഞ്ഞ ദിവസം 34,791 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.45 ശതമാനമായി. 3,99,778 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. നിലവിൽ 2.72% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
അതേസമയം, രാജ്യത്തെ ആകെ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 67 കോടി 9 ലക്ഷം കവിഞ്ഞു.
എന്നാൽ കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. ദീപാവലി, ഗണേശ ചതുർഥി തുടങ്ങിയ ആഘോഷങ്ങളിൽ ജനങ്ങൾ കനത്ത ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.