കൂളിമാട്: സി.പി.ഐ. എം കൂളിമാട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂളിമാട് അങ്ങാടിയിൽ വിശദീകരണ പൊതുയോഗം നടത്തി. അഡ്വ. പി.ടി.എ റഹീം എം.എൽ.എക്കെതിരെ യു.ഡി.എഫിൻ്റെ തുടർച്ചയായ നുണപ്രചാരണങ്ങൾക്കെതിരെയും കൂളിമാട് ഭാഗത്തെ റോഡ് വികസന പ്രവൃത്തികൾ നിരന്തരം തടസ്സപ്പെടുത്തുന്ന യു.ഡി.എഫ് സമീപനത്തിനെതിരെയുമാണ് പൊതുയോഗം സംഘടിപ്പിച്ചത്.
യോഗം പാർട്ടി ഏരിയ കമ്മിറ്റി അംഗവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റുമായ ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ടി വി മുഹമ്മദ് ബഷീർ അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി അംഗം ഷാഹുൽ ഹമീദ് പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി പി പ്രസാദ് സ്വാഗതവും ഇസ്മായിൽ മുന്നൂർ നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.