കട്ടാങ്ങൽ: ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഭരണാസമിതിക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും യു ഡി എഫ് നടത്തുന്ന കള്ളപ്രചരണങ്ങൾക്കെതിരെയും ഗുണ്ടായിസത്തിനുമെതിരെ സി പി ഐ എം ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കട്ടാങ്ങൽ അങ്ങാടിയിൽ നടന്ന പൊതുയോഗം സി പി ഐ എം ഏരിയ സെക്രട്ടറി പി. ഷൈപു ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ നല്ല രീതിയിൽ വികസനപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ കള്ളപ്രചരണങ്ങൾ അഴിച്ചുവിടുന്നതും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിരോധം തീർക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
സി പി ഐ എം ഏരിയ കമ്മിറ്റി അംഗം വി. സുന്ദരൻ അധ്യക്ഷത വഹിച്ചു. ടി. കെ. മുരളീധരൻ സ്വാഗതം പറഞ്ഞു. ഇ. വിനോദ് കുമാർ, ഓളിക്കൽ ഗഫൂർ എന്നിവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.