കൂളിമാട്: സി പി ഐ എം കൂളിമാട് ലോക്കൽ കമ്മിറ്റി അംഗം തിരുത്തിയിൽ ഹമീദിന്റെ മരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫിന്റെ കള്ളപ്രചാരണങ്ങൾക്കെതിരെ സിപിഐഎം കൂളിമാട് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂളിമാട് അങ്ങാടിയിൽ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു.
സി പി ഐ എം ഏരിയ സെക്രട്ടറി പി.ഷൈപു ഉദ്ഘാടനം ചെയ്തു. പി.പി ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഇ.വിനോദ് കുമാർ, പി പ്രസാദ്, ഓളിക്കൽ ഗഫൂർ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ടി.വി ബഷീർ സ്വാഗതവും കെ.ജെ തോമസ്കുട്ടി നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.