ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പെഗാസസ് എന്തിനാണ് വാങ്ങിയതെന്നും ആരാണ് അനുമതി നൽകിയതെന്നും സർക്കാർ വ്യക്തമാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ആരെയാണ് നിരീക്ഷിക്കേണ്ടതെന്ന് എങ്ങനെയാണ് തീരുമാനിച്ചതെന്നും ആരാണ് റിപ്പോർട്ട് ലഭിച്ചതെന്ന് സർക്കാർ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്രയും ഗുരുതരമായ വിഷയത്തിൽ മൗനം പാലിക്കുന്നത് ക്രിമിനൽ കുറ്റം സമ്മതിക്കുന്നതിന് തുല്യമാണെന്നും യെച്ചൂരി പറഞ്ഞു.
പെഗാസസ് ഇന്ത്യ ഇസ്രായേലി ചാര സോഫ്റ്റ്‌വെയർ വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്തലിനോടും രാഹുൽ ഗാന്ധി പ്രതികരിച്ചു. മോദി സർക്കാരിനെ രാജ്യദ്രോഹമെന്ന് രാഹുൽ ഗാന്ധി. സർക്കാർ ഉദ്യോഗസ്ഥരുടെയും പ്രതിപക്ഷ നേതാക്കളുടെയും സൈനിക ഉദ്യോഗസ്ഥരുടെയും ജഡ്ജിമാരുടെയും ഫോൺ ചോർത്തുന്നത് രാജ്യദ്രോഹമാണ്. ജനാധിപത്യത്തെയും രാഷ്ട്രീയക്കാരെയും പൊതുജനങ്ങളെയും നിരീക്ഷിക്കാനാണ് മോദി സർക്കാർ പെഗാസസ് വാങ്ങിയതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ഇസ്രയേൽ ചാരസോഫ്റ്റ്‍വെയറായ പെഗാസസ് 2017 ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇന്ത്യ വാങ്ങിയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുമ്പോഴാണ് ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്. എൻഎസ്ഒ ഗ്രൂപ്പുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നതായിരുന്നു വിഷയത്തില്‍ കേന്ദ്ര സർക്കാരിന്‍റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍ 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലില്‍ നടത്തിയ സന്ദർശനത്തിനിടെ പെഗാസസ് വാങ്ങാന്‍ ധാരണയായതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.