കൊച്ചി: 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഎം സംസ്ഥാന സമ്മേളനം എറണാകുളം മറൈൻ ഡ്രൈവിൽ തുടങ്ങി. സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിർന്ന അംഗം ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. സമ്മേളനത്തിന്റെ സുപ്രധാന അജണ്ടയായ നവകേരള സൃഷ്ടിയുടെ നയപരിപാടി വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി.
വിജയൻ അവതരിപ്പിക്കും. തുടർന്ന് ജില്ലാതല ഗ്രൂപ്പ് ചർച്ചകൾക്കായി പിരിഞ്ഞു പോകും. പ്രവർത്തന റിപ്പോർട്ടിന്റെ പൂർണ ചർച്ചയാണ് രണ്ടാം തീയതി. മൂന്നാം ദിവസം നവകേരള നയം എന്ന വിഷയത്തിൽ ചർച്ച നടക്കും. ഇരു ചർച്ചകൾക്കും പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും മറുപടി നൽകും. സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് 4ന് രാവിലെ. പുതിയ കമ്മിറ്റി സെക്രട്ടറിയെ ഉടൻ പ്രഖ്യാപിക്കും. റെഡ് ആർമി പരേഡും പ്രകടനവും ഒഴിവാക്കി. വൈകിട്ട് അഞ്ചിന് മറൈൻ ഡ്രൈവിൽ നടക്കുന്ന സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.